KSEB Kerala State Electricity Board Online Bill Payment : Best Payment Method , Money not credited Issue

by teczpert in Digital Doctor on July 21, 2019

കെ. എസ്. ഇ. ബി. ബില്ല് ഓൺലൈനിലൂടെ അടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.

AMAZON , GOOGLE PAY, PAYTM  എന്നിങ്ങനെ ഉള്ള പല വെബ്സൈറ്റിലൂടെയും പയ്മെന്റ്റ് അടക്കാം . ഇവരെല്ലാം ഉപയോഗിക്കുന്നത് BBPS പയ്മെന്റ്റ് സംവിധാനമാണ് .

നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം ഇങ്ങനെയുള്ള വെബ്സൈറ്റുകൾ പിൻവലിച്ച് കഴിഞ്ഞാലും ചിലപ്പോൾ കെ. എസ്. ഇ. ബി. യുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ  രണ്ട് മുതൽ മൂന്ന് ദിവസം വരെ സമയം എടുക്കാറുണ്ട്. 

ചിലപ്പോൾ ടെക്നിക്കൽ എറർ ഉണ്ടായി കഴിഞ്ഞാൽ ഈ തുക രണ്ടോ മൂന്നോ ദിവസത്തിനകം റീഫണ്ട് ആകുന്നതാണ്. അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം തിരികെ കയറുന്നതായിരിക്കും .. പക്ഷെ നിങ്ങൾക്ക് നഷ്ടപെട്ട വിലപ്പെട്ട സമയം തിരികെ ലഭിക്കില്ല.

ബില്ലിൽ കാണിക്കുന്ന DISCONNECTION DATE കഴിഞ്ഞാൽ പിന്നെ ബോർഡിൽ നിന്ന് ഉദ്യോഗസ്ഥർ വന്ന് നിങ്ങളുടെ കറന്റ് മീറ്ററിന്റെ ഫ്യൂസ് ഊരുന്നതായിരിക്കും.

കൃത്യമായി സമയത്ത് ബില്ല് അടക്കാൻ ശ്രമിച്ചിട്ടും ഇങ്ങനെ ഉള്ള പ്രശ്‍നങ്ങൾ ഉണ്ടായാൽ അത് നിങ്ങൾക്ക് മാനസികമായി പ്രയാസം സൃഷ്ടിക്കും.

BEST METHOD TO PAY KSEB BILL

അപ്പോൾ തന്നെ ബില്ല് ക്രെഡിറ്റ് ആയി എന്ന് ഉറപ്പാക്കാൻ ഏത് വഴിയിലൂടെയാണ് ബില്ല് അടക്കേണ്ടത്

#1 താഴെ കൊടുത്തിരിക്കുന്ന KSEB  ഒദ്യോഗിക ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://wss.kseb.in/selfservices/quickpay

#2 നിങ്ങളുടെ ബില്ലിന്റെ മുകൾ ഭാഗത്ത് കാണുന്ന 13 അക്ക  C#
എന്ന് ആരംഭിക്കുന്ന കൺസ്യൂമർ നമ്പർ അല്ലെങ്കിൽ കെ. എസ്. ഇ. ബി. യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ  എന്റർ ചെയ്യുക .

#3 Submit to see the Bill എന്നതിൽ  ക്ലിക്ക് ചെയ്യുക

#4 Payment Mode തിരഞ്ഞെടുക്കുക . പണം അടുക്കുക .

#5 Transaction Details download ചെയ്യുക

KSEB വെബ്‌സൈറ്റിൽ പണം അടക്കുക ആണെങ്കിൽ പണം കയറിയോ ഇല്ലയോ എന്ന് കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും . പണം അടച്ച ശേഷം ഒന്നും കൂടി CONSUMER NUMBER എന്റർ ചെയ്‌താൽ  TIME STAMP , അടച്ച തുക , SUCCESS എന്ന് എഴുതിയ മെസ്സേജ് കാണാൻ സാധിക്കും. അതേ സമയം FAILURE എന്ന് കണ്ടാൽ വീണ്ടും പണം അടക്കാൻ ശ്രമിക്കുക.

ഓൺലൈൻ മുഖേന പണം അടക്കാൻ അറിയില്ല എങ്കിൽ അടുത്തുള്ള COMMON SERVICE CENTRE , JANASEVA KENDRA , AKSHAYA എന്നിവരെ ഏല്പിക്കുക . അവരോടും നേരിട്ട് KSEB ഔദ്യോഗിക വെബ്‌സൈറ്റിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുക . അപ്പോൾ തന്നെ പണം അടച്ച രസീത് വാങ്ങുക . സമയം ഉണ്ടെങ്കിൽ സെക്ഷൻ ഓഫീസിൽ തന്നെ ബില്ല് അടക്കുക .

Categories: Digital Doctor

Tags:

Categories